chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ 10 ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവത്തിനും സംഗീതാർച്ചനക്കും തുടക്കമായി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി നവരാത്രി മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ച് നവരാത്രി മഹോത്സവം ഉദ്‌ഘാടനം ചെയ്തു. മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, സെക്രട്ടറി വിഷ്ണു, ക്ഷേത്ര ഉപദേശക ഭാരവാഹികളായ വി.കെ. ഹരികുമാർ, കെ.പി. മോഹനൻ, അരുൺ, ഉണ്ണി എന്നിവർ നേതൃത്വം നൽകി. രാവിലെ 7 ന് സംഗീതാർച്ചന, 9 ന് മഹാമൃത്യുഞ്ജയ ഹോമം എന്നിവ നടന്നു. വൈകിട്ട് 5ന് ലക്ഷ്മീ പൂജയും 5.30 ന് ദേവീകീർത്തനാലാപനവും നടന്നു. ഒക്ടോബർ 8ന് രാവിലെ നടക്കുന്ന വിദ്യാരംഭത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.