oruma

പാറശാല: ഒരുമ റീക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ ബാലകൃഷ്‌ണപിള്ള സ്‌മാരക പുരസ്‌കാരം പാലിയം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാലിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ സമ്മാനിച്ചു. ജയമഹേശ് കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ്, വൈ. സതീഷ്, വാർഡ് മെമ്പർ പി.എ. നീല എന്നിവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് പി. വേലപ്പൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം. സിദ്ധാർത്ഥൻ നായർ സ്വാഗതവും വി.പി. രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.