വെള്ളറട: പനച്ചമൂട്ടിൽ വച്ച് നഷ്ടപ്പെട്ട 34700 രൂപയും എ.ടി.എം കാർഡും മൊബൈൽ ഫോണും അടങ്ങിയ പേഴ്സ് മോഷണം പോയി. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് പ്രതി പഴ്സ് വെള്ളറട പൊലീസിന് കൈമാറി.
കോവില്ലൂർ ഓരുകുഴി സ്വദേശി അനിതയുടെ പഴ്സാണ് നഷ്ടപ്പെട്ടത്.
പഴ്സ് നഷ്ടപ്പെട്ടയുടൻ അനിത വെള്ളറട പൊലീസൽ വിവരം അറിയിച്ചു. സി.ഐ ബിജു എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പനച്ചമൂട്ടിലെ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുമായി ബന്ധപ്പെട്ട് അവർ സ്ഥാപിച്ച സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്നാണ് പഴ്സ് എടുത്തുകൊണ്ടുപോയ ആളിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് പരിശോധന നടത്തുന്ന വിവരം അറിഞ്ഞ് ഇയാൾ തന്നെ പേഴസ് വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് അനിതയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പഴ്സ് കൈമാറി. പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.