തിരുവനന്തപുരം: വിദ്യാഭ്യാസ പുരോഗതിയിൽ സി.എച്ച് മുഹമ്മദ് കോയയുടെ പങ്ക് എന്ന വിഷയത്തിൽ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കായി കേരള സഹൃദയവേദി നടത്തിയ ലേഖന മത്സരത്തിൽ എം.ജി യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥി വിനീത വിജയൻ ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനത്തിന് ഇഗ്‌നോ യൂണിവേഴ്സിറ്റിയിലെ റാണിയാ നസ്രിൻ ജിഫ്രി, മലപ്പുറം കാളികാവ് വാഫി കോളേജിലെ റബീഹ് എം.ടി.വെങ്കാട്, തൃശൂർ ചെന്താപ്പന്നി നഹ്ജർ റഷാദ് ഇസ്ലാമിക് കോളേജിലെ മുഹമ്മദ് റാഫി, മലപ്പുറം തൂത്ത ദാറുൽ ഉലൂം കോളേജ് വിദ്യാർത്ഥി നിയാസുദീൻ കിടങ്ങാഴി എന്നിവർ അർഹരായി. കോട്ടയം പാലാ സെന്റ് തോമസ് കോളേജിലെ ജിതു.കെ. ജോസ്, കൊല്ലം എസ്.എൻ കോളേജിലെ ഹരി വിംഗ് നാഥ്, മാർ ഇവാനിയോസ് കോളേജിലെ കസ്തൂരി ഷാ, ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലെ ജിൻസാ മുനീർ, ഗവേഷണ വിദ്യാർത്ഥിനി ഹെലീനാ ലോറൻസ് എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഒക്ടോബർ മൂന്നിന് വൈകിട്ട് അഞ്ചിന് നന്ദാവനം, പാണക്കാട് ഹാളിൽ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറിന്റെ അദ്ധ്യക്ഷനാകുന്ന സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവാർഡുകൾ സമ്മാനിക്കും.