prathishadam

വക്കം: ഗുരുമന്ദിരം -കൊച്ചു പള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. വക്കം കമ്പോളം മുക്കിൽ നടന്ന പ്രതിഷേധ യോഗം ഡി.സി.സി സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ജൂലായിൽ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ അതിനെ സി.പി.എം എതിർക്കുകയും തുടർന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. പൊലീസും ബന്ധപ്പെട്ടവരും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ടാഴ്യ്ക്കുള്ളിൽ റോഡ് സഞ്ചാരയോഗ്യമാക്കാമെന്ന ഉറപ്പിലാണ് ഉപരോധം പിൻവലിച്ചത്. രണ്ട് മാസം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണികൾ ആരംഭിക്കാതിരുന്നതിനെ തുടർന്നാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ഡി.സി.സി മെമ്പർ ബൈജു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലജ പതി, മണനാക്ക് ഷിഹാബ് ദീൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ, താഹിർ തുടങ്ങിയവർ സംസാരിച്ചു.