വർക്കല: ചെറുന്നിയൂർ സർവീസ് സഹകരണ ബാങ്ക് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്‌തു. ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ കോഴ്സിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കും ബാങ്ക് പ്രസിഡന്റ് എം. ജോസഫ് പെരേര അവാർഡുകൾ സമ്മാനിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ എം. ജഹാംഗീർ, പി. ശ്രീകണ്ഠൻ നായർ, താന്നിമൂട് എസ്. സജീവൻ, എസ്. ശശികല, എസ്. ബാബുരാജൻ, എസ്. കുമാരി, വി. പ്രഭാകരൻ നായർ, എം. തൻസിൽ, ഷീലാറോബിൻ, സെക്രട്ടറി പി. അനിതകുമാരി, ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി എം.എസ്. ഇർഷാദ്, പ്രശസ്‌ത നാടക നടൻ നമശിവായൻ, റിട്ട. ഹെഡ് മാസ്റ്റർ ഗോപിനാഥൻ നായർ, മാതൃകാ കർഷകൻ റോബിൻ കൃഷ്‌ണൻ, മുടിയക്കോട് സ്‌കൂൾ ഹെഡ് മാസ്റ്റർ ജി. ജയകുമാർ എന്നിവർ സംസാരിച്ചു.