വർക്കല: വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. കെ. മോഹൻകുമാർ ശിവഗിരി മഹാസമാധിയിലെത്തി പ്രണാമമർപ്പിച്ചു. ഇന്നലെ രാവിലെ ശിവഗിരിയിലെത്തിയ മോഹൻകുമാറിനെ സ്വാമി വിശാലാനന്ദ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാസമാധിയിലും ശാരദാമഠത്തിലും വൈദികമഠത്തിലും പ്രാർത്ഥന നടത്തിയശേഷം ഗസ്റ്റ്ഹൗസിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുമായി സംഭാഷണം നടത്തി. അരുവിപ്പുറം പ്രചാരസഭ ചീഫ് കോ - ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, കോൺഗ്രസ് നേതാക്കളായ അഡ്വ. കെ.ആർ. അനിൽകുമാർ, പി.എം. ബഷീർ, കെ. രഘുനാഥൻ, അഡ്വ. അസിംഹുസൈൻ, ജോയി, പ്രതാപൻ വെട്ടൂർ, വെട്ടൂർ ബിനു, ഷിബു വർക്കല, നഗരസഭ കൗൺസിലർ എസ്. പ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.