പൂവാർ: തീരദേശ മേഖലയിൽ ശുദ്ധജലം ലഭ്യയമാക്കുക എന്ന ഉദ്ദേശത്തോടെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പൂവാർ ഗ്രാമപഞ്ചായത്തിലെ അരുമാനൂർ വാർഡിൽ നടപ്പാക്കിയ പദ്ധതിയാണ് കുന്നത്തുമല കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു.
എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 22.5 ലക്ഷം രൂപയും എസ്.സി. കോർപ്പസ് ഫണ്ടായ 10 ലക്ഷം രൂപയും ഉൾപ്പെടെ 32 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്. കിണർ, വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റ്, ഓവർഹെഡ് ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെടും. ആദ്യം 37 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കും. രണ്ടാം ഘട്ടത്തിൽ അപേക്ഷയുടെ മുൻഗണനാക്രമത്തിൽ ആവശ്യാനുസരണം കണക്ഷനുകൾ അനുവദിക്കും. . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അരുമാനൂർ ഡിവിഷൻ അംഗം എസ്. ബ്യൂല ഏഞ്ചൽ, എസ്. ഷീജ, എ. മോഹൻദാസ്, എൽ. മഞ്ചു സ്മിത തുടങ്ങിയവർ പങ്കെടുത്തു.