വിതുര: വിതുര ഗവ. യു.പി.സ്കൂളിലെ പുതിയ ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ഭൗതിക സഹചര്യം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ചെലവാക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. കെ.എസ്.ശബരിനാഥൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ, എം. ശോഭന,എം. ലാലി, കെ.തങ്കമണി, മഞ്ജുഷാആനന്ദ്, ബി.മുരളീധരൻനായർ, വി.സതീഷ്കുമാർ, പി.ശുഭ, ജി.പി. പ്രേംഗോപകുമാർ, കെ. രാധ, കുമാരിമഞ്ജു, എ. അനി, എ. സൈഫിൻസ, ജി.ഡി. ഷിബുരാജ്, പി.ജലജകുമാരി, എന്നിവരും വിവിധ രാഷ്ട്രീയകക്ഷിനേതാക്കളും, പി.ടി.എ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് പി.ടി.എ പ്രസിഡന്റേ എ. സുരേന്ദ്രൻ, എസ്.എം.സി ചെയർമാൻ എം.എസ്. റഷീദ്, ഹെഡ്മിസ്ട്രസ് ടി. ജയലക്ഷ്മി എന്നിവർ അറിയിച്ചു.