sivadas

തിരുവനന്തപുരം: നട്ടെല്ലിന് ബാധിച്ച കാൻസറുമായി എന്ത് ചെയ്യണമെന്നറിയാതെ വിധിക്ക് മുൻപിൽ പകച്ചുനിൽക്കുകയാണ് പാങ്ങപ്പാറ മാങ്കുഴി തെങ്ങുവിള വീട്ടിൽ പി.ശിവദാസ്. പതിനായിരങ്ങൾ ഒാരോ മാസവും ആവശ്യമായി വരുമ്പോൾ എന്ത് ചെയ്യണമെന്നോ ആരോട് ചോദിക്കണമെന്നോ ഈ കുടുംബത്തിന് അറിയില്ല. തങ്ങളുടെ സ്ഥിതിയറിഞ്ഞ് ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് ശിവദാസും ഭാര്യ സുകുമാരിയുമടങ്ങുന്ന കുടുംബം.

പെയിന്റിംഗ് ജോലി ചെയ്ത് ഭാര്യയ്ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ ഒരു വർഷം മുൻപാണ് കാൻസർ ഈ അൻപത്തൊന്നുകാരന്റെ ജീവിതത്തിൽ വില്ലനായെത്തിയത്. പിന്നീട് മരുന്നും ആശുപത്രിയും മാത്രമായി ഇവരുടെ ജീവിതം. അസുഖത്തിന്റെ ഭാഗമായി എല്ല് പൊടിയുന്നതിന്റെ കടുത്ത വേദനയിൽ കഷ്ടപ്പെടുകയാണ് ഇദ്ദേഹം. ഇപ്പോൾ പരസഹായമില്ലാതെ എഴുന്നേൽക്കാനോ സ്വന്തം കാര്യങ്ങൾ നി‌ർവഹിക്കാനോ കഴിയില്ല. ഏത് ആവശ്യത്തിനും ഭാര്യ കൂടെ വേണം. ആർ.സി.സിയിലാണ് ചികിത്സ. ഒാരോ മാസവും നാല് കീമോതെറാപ്പി വീതം ചെയ്യണം. ആശുപത്രിയിലേക്കുള്ള യാത്രാച്ചെലവും മരുന്നിന്റെ തുകയും മറ്റ് വീട്ടാവശ്യങ്ങളുമടക്കം ഓരോ മാസവും ഇവർ കണ്ടെത്തേണ്ടിവരുന്നത് വലിയ തുകയാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടകവീട്ടിലാണ് താമസം. ശിവദാസ് പൂർണമായും കിടപ്പിലായതിനാൽ സുകുമാരിക്കും ജോലിക്ക് പോകാൻ കഴിയുന്നില്ല. ഈ ദമ്പതികൾക്ക് മക്കളില്ല. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തിന് കാരുണ്യമതികളുടെ സഹായം കൂടിയേ തീരൂ.

ചികിത്സാ ആവശ്യത്തിനായി ശിവദാസിന്റെ പേരിൽ സ്റ്രേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശ്രീകാര്യം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 38481686645. ഐ.എഫ്.എസ്.സി കോഡ്: SBIN0006686.

ശിവദാസിന്റെ ഫോൺ നമ്പർ: 8281970454