നേമം: യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോൺഗ്രസ് വെളളായണി മണ്ഡലം പ്രസിഡന്റ് മുത്തുക്കുഴി ജയകുമാറിന്റെയും ജയകുമാരിയുടെയും മകൻ വെളളായണി വളളംകോട് മുത്തുക്കുഴി ജെ.ജെ.ഭവനിൽ ജിതിൻ ജെ.കുമാർ (ജിത്തു , 27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. മരണകാരണം അറിവായിട്ടല്ല. അദാനി ഗ്രൂപ്പിൽ സൈറ്റ് സൂപ്പർവൈസറായി ജോലി നോക്കി വരികയായിരുന്നു. ഭാര്യ: മിത്ര. ഏക മകൾ: ദക്ഷ. സഹോദരി: നീരജ.