it-education

തിരുവനന്തപുരം:ഹൈടെക് ലാബ് പദ്ധതിയിൽ സർക്കാർ സ്‌കൂളുകൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും ഐ.ടി ഉപകരണങ്ങൾ വാങ്ങാനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. ഐ.ടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം മാനദണ്ഡങ്ങൾ, വില്പനാനന്തര സേവന വ്യവസ്ഥകൾ എന്നിവ നിഷ്‌കർഷിക്കുന്നതാണ് ഉത്തരവ്. ഉത്തരവ് www.kite.kerala.gov.in, www.education.kerala.gov.in സൈറ്റുകളിൽ ലഭ്യമാണ്.

പ്രധാന നിർദേശങ്ങൾ

ഹൈടെക് ലാബ് പദ്ധതിക്കായി നടത്തിയ ബൾക് പർച്ചേസിലെ വിലക്കുറവ് എല്ലാ വാങ്ങലുകൾക്കും

ലാപ്‌ടോപ്പ്, പ്രൊജക്ടർ, സ്‌ക്രീൻ, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടർ മൗണ്ടിംഗ് കിറ്റ്, എൽ.ഇ.ഡി ടെലിവിഷൻ എന്നിവയ്‌ക്ക് ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്‌പെസിഫക്കേഷൻ, വില്പനാനന്തര സേവനവ്യവസ്ഥകൾ

സ്‌കൂളുകളിൽ ലാപ്‌ടോപ്പ് മാത്രം. ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടർ, ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, സ്‌മാർട്ട് ടെലിവിഷൻ പോലുള്ളവ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങാനാവില്ല

അഞ്ചുവർഷ കോംപ്രിഹെൻസീവ് വാറന്റി നിർബന്ധം. പരാതി പരിഹാരത്തിന് കാൾ സെന്ററും വെബ്പോർട്ടലും ലഭ്യമാക്കണം.

പരാതികൾ പരിഹരിച്ചില്ലെങ്കിൽ വിതരണക്കാർക്ക് പ്രതിദിനം 100രൂപ പിഴ.

ഐ.ടി ഉപകരണങ്ങളുടെ ഓൺലൈൻ സ്റ്റോക് രജിസ്റ്റർ കൈറ്റ് ( കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) തയ്യാറാക്കും

സ്‌കൂളുകളിലും സ്ഥാപനങ്ങളിലും കൈറ്റ് വാർഷിക ഐ.ടി ഓഡിറ്റ് നടത്തി റപ്പോർട്ട് സർക്കാരിന് നൽകണം

എസ്.സി.ഇ.ആർ.ടി.യുടയും കൈറ്റിന്റെയും അംഗീകാരമില്ലാത്ത ഡിജിറ്റൽ ഉള്ളടക്കം / ഡിജിറ്റൽ ലൈബ്രറി സ്‌കൂളുകളിൽ വിന്യസിക്കരുത് .

സൈബർ സുരക്ഷാ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം

കുട്ടികളുടെ സ്വകാര്യവിവരങ്ങൾ പങ്കുവയ്‌ക്കുന്ന പ്രവർത്തനങ്ങൾ പാടില്ല.