9.76
സെക്കൻഡിലാണ് അമേരിക്കൻ താരം ക്രിസ്റ്റ്യൻ കോൾ മാൻ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ പുരുഷ 100 മീറ്റർ ഫൈനലിൽ ഫിനിഷ് ചെയ്ത് സ്വർണം സ്വന്തമാക്കിയത്.
കോൾമാന്റെ വ്യക്തിഗത മികച്ച സമയവും ലോകത്തിലെ ഇൗ സീസണിലെ ലീഡിംഗ് സമയവുമാണിത്.
23 കാരനായ കോൾമാന്റെ ഒൗട്ട് ഡോർ ട്രാക്കിലെ ആദ്യസ്വർണമാണിത്.
9.89
സെക്കൻഡിൽ ഒാടിയെത്തിയ നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ തന്റെ ജസ്റ്റിൻ ഗാറ്റ്‌ലിനെയാണ് കോൾമാൻ മറികടന്നത്.
37
-ാം വയസിലാണ് ഗാറ്റ്ലിൻ തന്റെ സ്വർണം നിലനിറുത്താനായിറങ്ങിയത്.
9.90
സെക്കൻഡിൽ ഫിനിഷ് ചെയ്ത കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെയ്ക്കാണ് വെങ്കലം.
2017
ലോക ചാമ്പ്യൻഷിപ്പിൽ ഗാറ്റ്‌ലിന് പിന്നിൽ വെള്ളി നേടിയിരുന്ന താരമാണ് കോൾമാൻ.
6
ചരിത്രത്തിലെ ആറാമത്തെ മികച്ച വേഗതയേറിയ പുരുഷതാരമാണ് കോൾമാൻ.
9.58
സെക്കൻഡിൽ 2009 ലെ ബർലിൻ ലോക ചാമ്പ്യൻഷിപ്പിൽ ഫിനിഷ് ചെയ്ത ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ പേരിലാണ് 100 മീറ്ററിലെ ലോക റെക്കാഡ്.
സീസണിന്റെ തുടക്കത്തിൽ കോൾമാൻ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതുതന്നെ സംശയമായിരുന്നു. തുടർച്ചയായി മൂന്നുതവണ ഉത്തേജക പരിശോധനയ്ക്ക് വിധേയനാകാത്തതിനാൽ കോൾമാനെ വിലക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതികമായ കാര്യങ്ങളുടെ സഹായത്തോടെ കോൾമാൻ വിലക്കിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
സ്വർണം നേടാനായി തന്നെയാണ് ദോഹയിലെത്തിയത്. ആകാശമാണ് എന്റെ അതിരെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയുമേറെ ഉയരങ്ങൾ കീഴടക്കാൻ എനിക്ക് കഴിയും.
ക്രിസ്റ്റ്യൻ കോൾമാൻ