ന്യൂഡൽഹി : ഇക്കഴിഞ്ഞ യു.എസ് ഒാപ്പൺ ടെന്നിസിന്റെ ഫൈനലിൽ റാഫേൽ നദാലിനോട് ഫൈനലിൽ തോറ്റ റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വ ദേവിന്റെ സ്പോർട്സ് മാൻ സ്പിരിറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫൈനലിനുശേഷം മെദ്‌വദേവ് നദാലിനെ പ്രശംസിച്ചാണ് സംസാരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മോദി മെദ്‌വദേവിന്റെ ലാളിത്യവും പക്വതയും എല്ലാവരെയും സ്പർശിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. തന്റെ റേഡിയോ പ്രഭാഷണ പരമ്പരയായ മാൻ കീ ബാത്തിലായിരുന്നു മോദിയുടെ പ്രശംസ.
ഇന്ത്യയിലുള്ളവർ മെദ്‌വദേവിന്റെ വാക്കുകൾ കേട്ടിരിക്കേണ്ടതാണെന്നും യഥാർത്ഥ സ്പോർട്സ് മാൻ സ്പിരിറ്റിന് ഉടമയാണ് അദ്ദേഹമെന്നും മോദി പറഞ്ഞു. കളിക്കളത്തിലെ വിജയമോ പരാജയമോ അല്ല ജീവിതത്തിലെ വിജയമാണ് മെദ്‌വദേവ് നേടിയെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.