ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എവർട്ടണെ കീഴടക്കിയ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.
24-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസിന്റെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി സ്കോർ ബോർഡ് തുറന്നു. 33-ാം മിനിട്ടിൽ കാൾവർട്ട് ലെവിൻ കളി സമനിലയിലാക്കി. ആദ്യപകുതിയിൽ ഇൗ സ്കോർ നില തുടർന്നു. 71-ാം മിനിട്ടിൽ റിയാദ് മഹ്‌റേസിന്റെ തകർപ്പൻ ഗോൾ സിറ്റിക്ക് വീണ്ടും ലീഡ് നൽകി. 84-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗാണ് സിറ്റിയുടെ അവസാന ഗോൾ നേടിയത്.
ഏഴ് കളികളിൽനിന്ന് 21 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. സിറ്റിക്ക് 16 പോയിന്റാണുള്ളത്.