gandhi

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ സംസ്ഥാനതല പരിപാടികൾ ഒക്‌ടോബർ 2ന് രാവിലെ 7.30ന് ഗാന്ധിപാർക്കിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഒക്‌ടോബർ നാലിന് രാവിലെ 10ന് വഴുതക്കാട് ഗവ. വനിതാ കോളേജിൽ മതേതരത്വം: സങ്കല്പവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ചെറിയാൻ ഫിലിപ്പ്, ഡോ. ടി.എൻ.സീമ, ഡോ. കെ.ജെ. യേശുദാസ്, സ്വാതന്ത്ര്യസമര സേനാനികളായ ഗോപിനാഥൻ നായർ, അഡ്വ. കെ. അയ്യപ്പൻ പിള്ള, ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ,പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, പി.ആർ.ഡി ഡയറക്ടർ യു.വി. ജോസ്, കൗൺസിലർ എസ്.കെ.പി. രമേശ്, ശശിധരൻ കാട്ടായിക്കോണം, ഡോ. എൻ. ഗോപകുമാരൻ നായർ, ഡോ. ജി. വിജയലക്ഷ്മി, ഡോ. ബി.എസ്. തിരുമേനി, ജഗജീവൻ, ഫെയിസി. എ, ഷീബ പ്യാരേലാൽ, സി.കെ ബാബു ,പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.എം. അയ്യപ്പൻ എന്നിവർ പങ്കെടുക്കും.