ആറ്റിങ്ങൽ: കിഴുവിലം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ സഹകാരികളുടെയും ജീവനക്കാരുടെയും മക്കൾക്ക് അഡ്വ. അടൂർ പ്രകാശ് എം.പി കാഷ് അവാർഡുകൾ വിതരണം ചെയ്തു. കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ, ബാങ്ക് ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ശശി സ്വാഗതവും ചീഫ് എക്സിക്യൂട്ടീവ് ജി. ശിവകുമാർ നന്ദിയും പറഞ്ഞു.