ആറ്റിങ്ങൽ: 30 വർഷക്കാലമായി പ്രവർത്തനരഹിതമായി കിടന്ന ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയും പരിസരവും അഡ്വ. ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. ആറ്റിങ്ങൽ നഗരസഭ, നഗരസഭയുടെ വോളണ്ടിയർമാർ, വാർഡ് കൗൺസിലർമാർ, ഫയർ ഫോഴ്‌സ്, വിവിധ സർക്കാർ വകുപ്പുകൾ, പട്ടണത്തിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, സ്റ്റുഡൻസ് പൊലീസ്, രാഷ്ട്രീയ, യുവജന, വിദ്യാർത്ഥി, സാംസ്കാരിക, സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം ശുചീകരണത്തിൽ പങ്കെടുത്തു. സ്റ്റീൽ ഫാക്ടറിയിൽ 20 കോടി രൂപ മുതൽ മുടക്കിൽ ടൂൾ റൂം നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നതിനോടനുബന്ധിച്ചാണ് പൊതുപങ്കാളിത്തത്തോടെ ശുചീകരണം നടന്നതെന്ന് എം.എൽ.എ പറഞ്ഞു.