വർക്കല: മണമ്പൂർ ലയൺസ് ക്ലബിന്റെയും പേരേറ്റിൽ റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.ഡോ.എ.കണ്ണൻ ബോധവത്കരണ ക്ലാസ് നയിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ ആർ.സുദർശനൻ ജോത്സ്യർ,സെക്രട്ടറി ലയൺ ചന്ദ്രഹാസൻ,പി.ആർ.എ. പ്രസിഡന്റ് ആർ.സുരേഷ്,സെക്രട്ടറി ആർ.പുഷ്ക്കരൻ,ഗ്രന്ഥശാലാ സെക്രട്ടറി ശ്രീനാഥക്കുറുപ്പ്,ലൈബ്രേറിയൻ ആനി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.