sep30c

ആറ്റിങ്ങൽ: സൗദി അറേബ്യ യിൽ വാഹനാപകടത്തിൽ മരിച്ച യുവാവി ന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. കോരാണി കുറക്കട പുതുവൽവിള വീട്ടിൽ സുമോഹനൻ പിള്ളയുടെയും ലീല കുമാരിയുടെയും മകൻ ജ്യോതിലാൽ (42) ആണ് മരിച്ചത്. സെപ്റ്റംബർ പതിനൊന്നിന് വൈകിട്ടോടെ സൗദി റിയാദ്‌ പ്രവിശ്യയിലെ ജോലി സ്ഥലത്തിനടുത്തു നിന്ന് ഭക്ഷണം വാങ്ങി തിരികെ വരവേ സൗദി സ്വദേശിയുടെ പിക്കപ്പ് വാനിടിച്ചു മരിച്ചതായാണ് അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒക്ടോബർ രണ്ടിന് രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു . അന്ന് രാവിലെ 11 മണിയോടെ ആലംകോട് വഞ്ചിയൂർ കടവിള കട്ടപ്പമ്പിലുള്ള ഭൂമിക വീട്ടിൽ സംസ്കാരം നടക്കും.ഭാര്യ:നിഷ , ജ്യോതിക(7) ഏക മകളാണ്.