radhakrishanan

ഉള്ളൂർ: സ്വകാര്യ ആശുപത്രിയുടെ കന്റീൻ നടത്തിപ്പുകാരനെ ആശുപത്രിക്ക് പിൻവശത്തെ ഷെഡിനരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ കൈനാട് ഇണ്ടളവട്ടം ക്ഷേത്രത്തിന് സമീപം ശങ്കരമംഗലം വീട്ടിൽ രാധാകൃഷ്ണനാണ്(39) മരിച്ചത്. ഇന്നലെ രാവിലെ ആശുപത്രി വളപ്പിലെ താൽക്കാലിക ഷെഡിന് മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. നാല് വർഷമായി ആശുപത്രിയിലെ കന്റീൻ ചുമതല നോക്കിയിരുന്നു. കേശവദാസപുരത്തിനുസമീപം ഇയാൾ തട്ട് കടയും നടത്തുന്നുണ്ട്. രാത്രി 1 മണിയോടെ തട്ടുകടയിൽ ഉപയോഗിച്ചിരുന്ന ഇൻവെർട്ടർ തിരികെ കൊണ്ടുവയ്ക്കുവാനാണ് ആശുപത്രി വളപ്പിലെത്തിയതെന്നു കരുതുന്നു .ഏതെങ്കിലും തരത്തിൽ ഇലക്ട്രിക് ഷോക്ക് ഏറ്റതാണോയെന്നതും പരിശോധിക്കുന്നുണ്ട്. ഭാര്യ: വിനീത. മക്കൾ: കൃഷ്ണവേണി,ഓംകാർ.