 വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അപരന്മാർ

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പത്രികാ സമർപ്പണം പൂർത്തിയായി. ആകെ 47 പേരാണ് പത്രിക നൽകിയത്. ഇന്നാണ് സൂക്ഷ്മ പരിശോധന. മൂന്നുവരെ പത്രിക പിൻവലിക്കാം.

മഞ്ചേശ്വരത്താണ് കൂടുതൽ പേർ പത്രിക നൽകിയത് (13 പേർ). വട്ടിയൂർകാവിൽ 10, കോന്നിയിൽ 7, അരൂർ 6, എറണാകുളത്ത് 11 വീതം പത്രികകൾ ലഭിച്ചു.

വട്ടിയൂർകാവിൽ യു.ഡി.എഫിന്റെ കെ. മോഹൻകുമാറിന് പുറമേ സ്വതന്ത്രൻ എ. മോഹനകുമാറും പത്രിക നൽകി. ഇവിടെ ബി.ജെ.പിയുടെ എസ്. സുരേഷിന് അപരനായി എസ്.എസ്. സുരേഷുണ്ട്. അതേസമയം, മഞ്ചേശ്വരത്ത് ലീഗിന്റെ എം.സി. കമറുദ്ദീന് അപരനായി കമറുദ്ദീൻ .എം.സി എന്ന സ്വതന്ത്രനുണ്ട്.

 വട്ടിയൂർക്കാവ് : വി.കെ. പ്രശാന്ത് (സി.പി.എം), കെ. മോഹൻകുമാർ (കോൺ), എസ്. സുരേഷ് (ബി.ജെ.പി)

സുരേഷ് .എസ്.എസ്, മുരുകൻ .എ, എ. മോഹനകുമാർ, മിത്രകുമാർ .ജി, നാഗരാജ്, വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രർ).

 കോന്നി : അശോകൻ (ബി.ജെ.പി ഡമ്മി), ജനീഷ്‌കുമാർ കെ.യു (സി.പി.എം), മോഹനകുമാർ (സി.പി.എം ഡമ്മി), മോഹൻ രാജൻ (ഐ.എൻ.സി), കെ.സുരേന്ദ്രൻ (ബി.ജെ.പി), ജോമോൻ ജോസഫ് സ്രാമ്പിക്കൽ, ശിവാനന്ദൻ (സ്വതന്ത്റർ).

 അരൂർ: മനു സി. പുളിക്കൽ (സി.പി.എം), ഷാനിമോൾ ഉസ്മാൻ (കോൺ), പ്രകാശൻ (ബി.ജെ.പി), മധുസൂധനൻ (ബി.ജെ.പി ഡമ്മി), കെ.ബി. സുനിൽകുമാർ (ഡി.എൽ.പി), മനു ജോൺ .പി.എ (സ്വതന്ത്രൻ).

 എറണാകുളം: അബ്ദുൾ ഖാദർ വാഴക്കാല (സമാജ് വാദി ഫോർവേഡ് ബ്ലോക്ക്), സി.ജി.രാജഗോപാൽ (ബി.ജെ.പി), ബാലഗോപാല ഷേണായ് (ബി.ജെ.പി ഡമ്മി), ബോസ്‌കോ കളമശ്ശേരി (യുണൈ​റ്റഡ് കോൺഗ്രസ് പാർട്ടി), ജയ്സൺ തോമസ്, മനു റോയ്, അശോക്, കെ.എം.മനു, എ.പി.വിനോദ്, പി.ആർ. റെനീഷ്‌ (സ്വതന്ത്രർ), ടി.ജെ. വിനോദ് (യു.ഡി.എഫ്).

 മഞ്ചേശ്വരം: അബ്ദുള്ള.കെ ( മുസ്ലിം ലീഗ് വിമതൻ), ശങ്കർ റൈ എം. (സി.പി.എം), പി.രഘുദേവൻ (എൽ.ഡി.എഫ് ഡമ്മി), രവീശ തന്ത്റി (എൻ.ഡി.എ),സതീഷ്ചന്ദ്ര ഭണ്ഡാരി (എൻ.ഡി.എ ഡമ്മി), കമറുദ്ദീൻ .എം.സി, രാജേഷ് .ബി, ജോൺ ഡിസൂസ, ഗോവിന്ദൻ .ബി, ഡോ.കെ.പത്മരാജൻ, എം.അബ്ബാസ് (സ്വതന്ത്റർ), എം.സി. കമറുദ്ദീൻ (ലീഗ്), എ.കെ.എം.അഷറഫ് (യു.ഡി.എഫ് ഡമ്മി).