psc

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 227/2018 പ്രകാരം ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ പി.എസ്.സി അഭിമുഖം നടത്തും.
കാറ്റഗറി നമ്പർ 385/2018 പ്രകാരം പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (സംസ്ഥാനതലം) ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാനും, കേരള വാട്ടർ അതോറിറ്റിയിൽ കാറ്റഗറി നമ്പർ 84/2018 പ്രകാരം ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്, കാറ്റഗറി നമ്പർ 413/2017 പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് (തസ്തികമാറ്റം മുഖേന), കാറ്റഗറി നമ്പർ 307/2018 പ്രകാരം കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്യൂൺ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.