ഹരിപ്പാട്: സി.ബി.സി വാര്യർ ഫൗണ്ടേഷൻ 'കരുതൽ' പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി കുമാരപുരംവടക്ക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടന്ന നേത്രചികിത്സാ ക്യാമ്പും ആയുർവേദ അലോപ്പതി മെഡിക്കൽ ക്യാമ്പും സി.ബി.സി വാര്യർ ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. കുമാരപുരം വടക്ക് മേഖലാ കമ്മിറ്റി ചെയർമാൻ എ.സന്തോഷ് അദ്ധ്യക്ഷനായി. കുമാരപുരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമ്മാൾ, 'കരുതൽ' സെക്രട്ടറി ജി.രവീന്ദ്രൻ പിള്ള, കമ്മറ്റി അംഗം യു.പ്രദീപ്, മേഖലാ ഉപദേശക സമിതി കൺവീനർ ഡോ.ബി.സുരേഷ് കുമാർ, ജോ.കൺവീനർ ഇ.എസ്.ഗോപാലകൃഷ്ണൻ, ഡോ.ശ്രീനി എന്നിവർ സംസാരിച്ചു. മേഖലാ കമ്മിറ്റി കൺവീനർ പി.സോണി സ്വാഗതവും ജോയിന്റ് കൺവീനർ എൻ.ശാന്തപ്പൻ നന്ദിയും പറഞ്ഞു.