ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ മാസം 10ന് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ആളെ 108 ആംബുലൻസിലാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.. കഴിഞ്ഞ 30ന് രാത്രി മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 75 വയസ് പ്രായം തോന്നിക്കും. നെഞ്ചിന്റെ മധ്യഭാഗത്ത് മുറിവ് ഉണങ്ങിയ പാടുണ്ട്. വലത് തോളിന് താഴെ നെഞ്ച് ഭാഗത്ത് ഓം എന്ന് ഹിന്ദിയിൽ പച്ചകുത്തിയിട്ടുണ്ട്. തിരിച്ചറിയുന്നവർ ഹരിപ്പാട് പൊലീസുമായി ബന്ധപ്പെടണം.ഫോൺ : 0474 241262, 949793 1700.