ഹരിപ്പാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഉല്ലാസ ഗണിതത്തിന്റെ ഒന്നാം ക്ലാസ് തല ശില്പശാല മണ്ണാറശാല യു.പി.സ്കൂളിൽ നടന്നു. കളികളിലൂടെ ഗണിത പഠനം കുട്ടികൾക്ക് കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉല്ലാസ ഗണിതം പദ്ധതി . അദ്ധ്യാപകരായ ആർ.എസ്.ശ്രീലക്ഷ്മി, കെ.എസ്.ബിന്ദു, എസ്.ആര്യൻ നമ്പൂതിരി, ഇ.എൻ.ശ്രീദേവി, ടി.എൻ.പ്രസീദ, കെ.ശ്രീകല, സീമാ ദാസ്, പൂജ.പി.നാഥ്, ജി.പി. ജയദേവി, എസ്.ധന്യ, പി.ടി.എ പ്രതിനിധികളായ രാകേഷ്.കെ.ആർ, ഗോപാലകൃഷ്ണൻ, രശ്മി രാജ്, രാജി, രക്ഷിതാക്കളായ രാഖി.വി.ആർ,സന്ധ്യ സജിത്ത്, ശ്രീരശ്മി.എസ്, സുജ സോമൻ, കവിത.ആർ, പ്രനി, പ്രവീഷ്, ഷാനില, സുഭാഷ്, പ്രസീത, രാജി, അനീഷ, സജിന, രശ്മി, കാർത്തിക തുടങ്ങിയവർ നേതൃത്വം നൽകി.