darna

മാന്നാർ: തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ മാന്നാർ ഊട്ടുപറമ്പ് ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരിവ്യവസായി കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അജിത് പഴവൂർ ഉദ്ഘാടനം ചെയ്തു.

വെള്ളക്കെട്ടും ചെളിയും മൂലം ജംഗ്ഷന് സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ കഴിഞ്ഞ ഒരു മാസത്തോളമായി തുറന്നു പ്രവർത്തിക്കുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കല്ലൂത്ര അദ്ധ്യക്ഷതവഹിച്ചു. ടി.കെ. ഷാജഹാൻ, ജില്ലാ സെക്രട്ടറി രാജൻ രാജ്ഭവനം, ട്രഷറർ സാബു ട്രാവൻകൂർ, സുരേഷ് തെക്കേകാട്ടിൽ, ജി. ഉല്ലാസ്, നടരാജൻ, രതി ആർ, രാധാമണി ശശീന്ദ്രൻ, അനിൽ മാന്തറ, രാധാകൃഷ്ണൻ, അബ്ദുൽ റഹ്മാൻകുഞ്ഞ്, ഗിരിജ, രാജൻ തെള്ളികിഴക്കേതിൽ, രാകേഷ്, റെജി, റമീസ്, സിബി എണ്ണയ്ക്കാട്, ശിവൻ, സാറാമ്മ ലാലു, വേണു ഏനാത്ത്, ഗോപിനാഥൻ, വിനോദ്, തോമസ്, ഡാമിയൻ തുടങ്ങിയവർ സംസാരിച്ചു.