photo

ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്കിന് അവാർഡിന്റെ തിളക്കം. 2018-19 വർഷം താലൂക്കിൽ ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയതിനും മികച്ച സെക്രട്ടറിയ്ക്കുമുള്ള ജില്ലാ സഹകരണ ബാങ്കിന്റെ അവാർഡുകൾ ബാങ്ക് നേടി.ജില്ലാ ജോയിന്റ് രജിസ്ട്രാർ പ്രവീൺദാസിൽ നിന്ന് ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അവാർഡ് ഏറ്റുവാങ്ങി.മികച്ച സെക്രട്ടറിയ്ക്കുള്ള അവാർഡ് മുൻ സെക്രട്ടറി സി.ബി.സുജാതയും ഏറ്റുവാങ്ങി.