മാരാരിക്കുളം:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെയും ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെയും ഭാഗമായി ഇന്ന് വൈകിട്ട് 7ന് കുമാരിപൂജ,തുടർന്ന് പൂജവെയ്പ്പ്.നാളെ ദുർഗാഷ്ടമി,വൈകിട്ട് 7ന് പ്രകാരവിളക്ക്,12ന് സംഗീതാർച്ചന.7ന് മഹാനവമി,രാവിലെ 6ന് ഗണപതിഹോമം,ഉച്ചയ്ക്ക് 2ന് അവഭൃഥസ്നാനം.8ന് രാവിലെ 7.30ന് പന്തീരടി പൂജ,8ന് പൂജയെടുപ്പ്,വിദ്യാരംഭം,ശാസ്ത്രീയ സംഗീത ക്ലാസ് ആരംഭം,പഞ്ചാരിമേളം അരങ്ങേറ്റം,വൈകിട്ട് 5ന് നൃത്തം എന്നിവ നടത്തും.