മാന്നാർ : കെ കെ ചന്ദ്രശേഖരൻപിള്ള വൈദ്യൻ അനുസ്മരണ സമ്മേളനം പ്രൊഫ. എ അലോഷ്യസ് ലോപ്പസ് ഉദ്ഘാടനം ചെയ്തു. പിഎൻ ശെൽവരാജൻ അദ്ധ്യക്ഷനായി. ബി.കെ പ്രസാദ്, ആർ അനീഷ്, കെ.എം സഞ്ജുഖാൻ, എൻ.പി ദിവാകരൻ, കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു. സി.പി സുധാകരൻ സ്വാഗതവും പി.കരുണാകരൻ നന്ദിയും പറഞ്ഞു.