ചാരുംമൂട്: കുരുന്നു മനസുകളിലേക്ക് വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുവാനുള്ള അറിവും, സന്ദേശവും കൈമാറുകയെന്ന ലക്ഷ്യത്തിൽ നടപ്പിലാക്കുന്ന എന്റെ കുഞ്ഞിച്ചൂൽ പദ്ധതിക്ക് പാലമേൽ എരുമക്കുഴി ഗവ.എൽപിഎസിൽ തുടക്കംക്കുറിച്ചു.രാഷ്ട്രപിതാവിന്റെ 150-ാം ജന്മദിനത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. വരും ദിവസങ്ങളിൽ അമ്മമാരോടെപ്പം വീട്ടിലെ ക്ലീനിംഗ് ജോലികൾക്ക് ഞങ്ങളും കുഞ്ഞിച്ചൂലുമായി കൂടെ കൂടുമെന്ന പ്രതിജ്ഞയെടുത്താണ് കുരുന്നുകൾ ഗാന്ധിജയന്തി ആഘോഷിച്ചത്. പ്രഥമാദ്ധ്യാപിക ജയശ്രീയും, എസ്.എം.സി ചെയർമാൻ രജിതയും നേതൃത്വം നൽകി.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി.കോശി, വാർഡ് മെമ്പർ മഞ്ചു,വൈസ് ചെയർമാൻ ഹരിക്കുട്ടൻ പിള്ള, ഉദയകുമാരി, രജ്ന, അനിത, ദീപ, രാജി എന്നിവർ പങ്കെടുത്തു.