ചേർത്തല:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.ചേർത്തല തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ അർത്തുങ്കൽ കാളാശേരി രഞ്ജിത്തി (24)നെയാണ് എസ്.ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.