s

രാമങ്കരി : ചുട്ടുപൊള്ളുന്ന വേനലിലും മുട്ടറ്റം വെള്ളത്തിലാണ് രാമങ്കരി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വേഴപ്ര കുഴിക്കാലാ കോളനി.കോളനിക്കു ചുറ്റുമുള്ള തോടുകൾ നികന്ന് ആഴം കുറഞ്ഞതും വെള്ളത്തിന്റെ ഒഴുക്കു നിലച്ചതുമാണ് അടുത്ത നാളുകളിൽ വെള്ളക്കെട്ട് രൂക്ഷമാക്കുന്നത് . മഴ കനക്കുമ്പോൾ വീടുകളിലേക്ക് കയറുന്ന വെള്ളം ഒഴുകിമാറണമെങ്കിൽ നാളുകളെടുക്കും. സദാ സമയവും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ പകർച്ച വ്യാധിഭീഷണിയിലാണ് കോളനി. ചെറിയ മഴ പെയ്താൽ തന്നെ കോളനി വെള്ളത്തിൽ മുങ്ങും. മഴ കനക്കുന്ന സമയങ്ങളിൽ പറയുകയും വേണ്ട. വീടുകളുടെ താഴ്ന്ന അടിത്തറകൾ പുതുക്കി ഉയർത്തി നിർമ്മിച്ചാണ് പലരും ഈ വെള്ളക്കെട്ടിൽ നിന്ന് അഭയം തേടുന്നത്.

കുഴിക്കാലാ കോളനി

 പഞ്ചായത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്ന്

താമസക്കാർ 58 കുടുംബങ്ങൾ

വൃദ്ധരും കുട്ടികളുമായി 200 ഓളം പേർ

 ചാറ്റൽ മഴ പെയ്താൽ വെള്ളക്കെട്ടാകും

കോളനി മൊത്തത്തിൽ മണ്ണിട്ടു ഉയർത്തുകയോ ഇവിടെയുള്ള പഴയ ജല നിർഗമന മാർഗങ്ങൾ പുനഃസ്ഥാപിക്കുകയോ മാത്രമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം

നാട്ടുകാർ