അമ്പലപ്പുഴ: ഫോക്കസ് നവരാത്രി മഹോത്സവം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഒൻപതു വരെ കുഞ്ചൻ നമ്പ്യാർ സ്മാരക ആഡിറ്റോറിയത്തിൽ പത്മശ്രീ തിലകൻ നാടകോത്സവം, അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവം, ഫോക്കസ് മംഗല്ല്യ പദ്ധതി പ്രകാരം നടത്തുന്ന വിവാഹം തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, വി.രംഗൻ, എസ്.പ്രഭുകുമാർ, ഇ.കെ.ജയൻ, എം.സോമൻ പിള്ള ,പി .എസ്.ദേവരാജ് ശശികുമാർ ശ്രീശൈലം തുടങ്ങിയവർ പ്രസംഗിച്ചു.