മാന്നാർ: ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരിത്താസിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. മാവേലിക്കര ക്യു.എസ്. എസ് സെന്ററിൽ നടന്ന ചടങ്ങിൽ ഫെഫോനാ ഡയറക്ടർ ഫാ.ബെനറ്റ്.എം.വി വിതരണോദ്ഘാടനം നിർവഹിച്ചു. രൂപതാ ഡയറക്ടർ ഫാ.അൽഫോൻസ്.എസ് അദ്ധ്യക്ഷത വഹിച്ചു. ഫെറോനാ വികാരി ഫാ.അമൽരാജ്, മാനേജർ സിസ്റ്റർ അർച്ചനാ മേരി, പ്രോഗ്രാം കോഓഡിനേറ്റർ എബ്രഹാം.സി എന്നിവർ സംസാരിച്ചു.