തുറവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പരസ്യമായി ആക്ഷേപിച്ച മന്ത്രി ജി. സുധാകരന്റെ പേരിൽ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാട്ടുകുളങ്ങരയിൽ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാനിമോളും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മിഷനും കളക്ടർക്കും പരാതി നൽകും. നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി നേരിടും. അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും. സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ ജനം വിധിയെഴുതും. ബി ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ട് കച്ചവടമുണ്ട്. ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കില്ല.