മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരിസംഗമം നടത്തി. ചെന്നിത്തല മഹാത്മ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എസ്. ഉണ്ണിക്കൃഷ്ണൻ, ബഹനാൻ ജോൺ മുക്കത്ത്, വർഗീസ് ഫിലിപ്പ്, തമ്പി കൗണടിയിൽ, എം. സോമനാഥൻപിള്ള, വി.കെ.അനിൽകുമാർ, ദിപാ മുരളീധരൻ, റീനാ രമേശ്ബാബു, പുഷ്പലത, ദീപു ജി. തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിൽ ആയിരത്തഞ്ഞുറോളം സഹകാരികൾ പങ്കെടുത്തു.