gandhi

ചാരുംമൂട്‌: രാജ്യത്ത്‌ വർദ്ധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രിക്ക്‌ കത്തയച്ച അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സാംസ്കാരിക നായകർക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച്‌ ഗാന്ധി ദർശൻ സമിതി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക്‌ കത്തുകളയച്ച്‌ പ്രതിഷേധിച്ചു. ഡോ.പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷൗക്കത്ത് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ ട്രഷറർ അംജത്ത് ഖാൻ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി സെക്രട്ടറി ടി. പാപ്പച്ചൻ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു, ഡി.തമ്പാൻ, കെ.എൻ. അശോക് കുമാർ, എം.ഇ.ജോൺ, ശ്രീകുമാർ, ഡേവിഡ്, വന്ദന സുരേഷ്, ആഷിക് താമരക്കുളം, ഉണ്ണി ചത്തിയറ തുടങ്ങിയവർ സംസാരിച്ചു.