അരൂർ: ദേശീയപാതയിൽ അരൂർ ശ്രീനാരായണ നഗറിനു സമീപംകെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസ് ഇടിച്ച് സൈക്കിൾ യാത്രികനു ഗുരുതരമായി പരിക്കേറ്റു. അരൂർ തൈപ്പറമ്പിൽ ജോസിയെ ആണ് (46) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തിൽ സൈക്കിളുമായി ഉയർന്നുപൊങ്ങിയ ജോസി ബസിന്റെ മുന്നിലെ ചില്ലിൽ പതിച്ചശേഷം റോഡിൽ വീഴുകയായിരുന്നു. ബസ് ഡ്രൈവർക്കും 5 യാത്രക്കാർക്കും നിസാര പരിക്കേറ്റു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.