ആലപ്പുഴ: ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മന്ത്രി ഡോ. .തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവിപാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി വിവിധ ഉപകേന്ദ്രങ്ങൾക്കുള്ള വജ്രജൂബിലി പുരസ്‌കാരങ്ങളും പ്രോത്സാഹസമ്മാനങ്ങളും വിതരണം ചെയ്തു. കെ.എൻ.ദേവദാസിനെ ആദരിച്ചു. പ്രൊഫ. എം.പി മത്തായി, കെ.ജി.ജഗദീശൻ, രാജീവ് ആലുങ്കൽ, രമാരവീന്ദ്രമേനോൻ, പി.ശശി, എ.എൽ.പുരം ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.