tv-r

അരൂർ : പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ആവശ്യപ്പെട്ടു. അരൂരിലെ എൻ..ഡി. എ സ്ഥാനാർത്ഥി അഡ്വ. പ്രകാശ്ബാബുവിന്റെ സ്വീകരണസമ്മേളനം പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജൻ, ജില്ലാ പ്രസിഡന്റ് കെ. സോമൻ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് ടി. അനിയപ്പൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. സോമൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ബി. ബാലാനന്ദ്, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഡി. അശ്വിനീദേവ്, എം.വി. ഗോപകുമാർ, വൈസ് പ്രസിഡന്റ് പി.കെ. വാസുദേവൻ, സജീവ്‌ലാൽ, അമ്പിളി ബാബു എന്നിവർ സംസാരിച്ചു.