ചേർത്തല: സി.പി.ഐ - എ.ഐ.വൈ.എഫ് നേതാക്കൾക്ക് നേരെ മയക്കുമരുന്നു സംഘത്തിന്റെ ആക്രമണം.സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡിൽ കുന്നുംപുറത്ത് ചിറയിൽ വീട്ടിൽ സുഭാഷ്(40),എ.ഐ.വൈ.എഫ് അത്തിക്കാട് യൂണിറ്റ് പ്രസിഡന്റ് ആശാരിപറമ്പിൽ സത്യൻ മകൻ സജീഷ് (33)എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർത്തല താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.ഐ നേതാവ് അത്തിക്കാട് വിശ്വന്റെ അനുസ്മരണ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.