accidebt-photo

ചേർത്തല:നഗരത്തിന് പടിഞ്ഞാറ് കിഴക്കേ നാൽപ്പത് ജംഗ്ഷന് സമീപം കാറിടിച്ച് ബൈക്ക് യാത്രികൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കരിക്കാട് പുത്തൻതറ പരേതനായ ഗോപാലന്റെ മകൻ തങ്കച്ചൻ (54) മരിച്ചു.

ഇന്നലെ രാവിലെ 9.50ന് നടന്ന അപകടത്തിൽ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ തങ്കച്ചനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്നുച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും. ചേർത്തല ചേന്നോത്ത് സാനിട്ടറിയിലെ സെയിൽസ് എക്സിക്യുട്ടീവാണ്. ഭാര്യ:അജിത. മക്കൾ:ആദിശങ്കർ,ശിവശങ്കരി.