ചാരുംമൂട്: ധീരജവാൻ ശൗര്യചക്ര സുജിത്ബാബു വീരമൃത്യു വരിച്ചതിന്റെ 11-ാം വാർഷിക ദിനാചരണം 14ന് നടക്കും. നൂറനാട് ഉളവുക്കാട്ടെ കുടുംബ വീടിനോട് ചേർന്നുള്ള സ്മൃതി മണ്ഡപത്തിൽ

സുജിത്ബാബു സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ദിനാചരണ പരിപാടികൾ നടക്കുന്നത്‌. രാവിലെ 9ന് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് റിട്ട. ബ്രിഗേഡിയർ ജി.ആനന്ദക്കുട്ടൻ ദേശീയപതാക ഉയർത്തും. 10ന് അനുസ്മരണ സമ്മേളനം കൊച്ചി എം.ഇ.എസ് അസി.എൻജിനീയർ കേണൽ ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന സൈനികരെ അദ്ദേഹം ആദരിക്കും. ട്രസ്റ്റ് ട്രഷറർ എസ്.സനൽ ചികിത്സാ സഹായ വിതരണം നിർവ്വഹിക്കും.11 ന് വിദ്യാർത്ഥികൾക്കായുള്ള ക്വിസ് - ദേശഭക്തിഗാന മത്സരങ്ങൾ.