മാരാരിക്കുളം: ചികിത്സയിലായിരുന്ന മകൻ അർദ്ധരാത്രിയിൽ മരിച്ചതിനു പിന്നാലെ നേരം പുലരും മുമ്പ് അമ്മയും യാത്രയായി.
മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് കായിച്ചിറയിൽ പരേതനായ വേലായുധന്റെ ഭാര്യ കമലാക്ഷി (95) ആണ് ഇന്നലെ പുലർച്ചെ രണ്ടരയോടെ മരിച്ചത്. ഇവരുടെ മകൻ മുറിയാക്കൽ അശോകൻ (58) രാത്രി 12ഓടെ കൊച്ചിയിലെ വീട്ടിൽ രോഗം മൂർച്ഛിച്ച് മരണമടഞ്ഞിരുന്നു. ഇക്കാര്യം കമലാക്ഷിയെ അടുത്ത ബന്ധുക്കൾ അറിയിച്ചിരുന്നില്ല. മറ്റു ബന്ധുക്കൾ വിവരം അറിഞ്ഞുതുടങ്ങുന്നതിടെയാണ് കമലാക്ഷിയും മരിച്ചത്. കമലാക്ഷിയുടെ സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും അശോകന്റെ സംസ്‌കാരം വൈകിട്ട് 3നും അടുത്തടുത്തുള്ള വീട്ടുവളപ്പിൽ നടന്നു. കമലാക്ഷിയുടെ മറ്റു മക്കൾ: ലീല (പോസ്റ്റ് ഓഫീസ് ഏജന്റ്, മണ്ണഞ്ചേരി), മോഹനൻ (റിട്ട.ടൂറിസം വകുപ്പ്), രാജേന്ദ്രൻ, പങ്കജാക്ഷൻ, ഷൈലൻ. മരുമക്കൾ: ശ്യാമള, വത്സല, പ്രഭാവതി,അംബിക അശോകൻ (ആശാ വർക്കർ),കവിത, പരേതനായ വാസു (റിട്ട.ആരോഗ്യ വകുപ്പ്). അശോകന്റെ മക്കൾ: അനു,അനൂപ്,അരുൺ. മരുമകൾ:സ്വാതി.