ആലപ്പുഴ: ഡോ. ജയിംസ് ആനാപറമ്പിലിനെ ആലപ്പുഴ രൂപതാ ബിഷപ്പായി നിയോഗിച്ചു. രൂപതയുടെ സഹായമെത്രാനായിരുന്ന ഇദ്ദേഹത്തെ രൂപതാദ്ധ്യക്ഷനായി നിയമിച്ചു കൊണ്ട് റോമിൽ നിന്നുള്ള ഡിക്രി വായിച്ചതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയായത്.

ഇന്നലെ വൈകിട്ട് 3ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ പൂർണ്ണ ചുമതല കൈമാറി. ചടങ്ങിൽ വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നാളെ വൈകിട്ട് 5ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ അജപാലന വിളംബരം നടക്കും.