alosious

ആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവും ആലപ്പുഴ ബീച്ച് മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമായ കുതിരപ്പന്തി വാർഡ് വട്ടത്തിൽ വി.സി. അലോഷ്യസ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വട്ടയാൽ സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ, കേരളാ സ്റ്റേറ്റ് കയർതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കയർ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ കുട്ടനാട് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. ഭാര്യ: ജസീന്ത അലോഷ്യസ്. മക്കൾ: ഹാലിസൺ, ഹെലൻ രശ്മി. മരുമകൻ: ബെന്നി ജേക്കബ്.