ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുന്തല ജംഗ്ഷന് സമീപം വെള്ളിയാഴ്ച രാത്രിയിൽ റോഡു മുറിച്ചു കടക്കാൻ നിൽക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരിക്കേറ്റ പുറക്കാട് പുന്തല വടശ്ശേരി വീട്ടിൽ ബേബി- സരസമ്മ ദമ്പതികളുടെ മകൻ മോഹൻദാസ് (55) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. പുറക്കാട് എ.എസ്.എം എൽ.പി സ്കൂൾ ഡ്രൈവറാണ്. ഭാര്യ: പ്രസന്ന. മക്കൾ: നീതു, ഗീതു, മേഘ. മരുമക്കൾ: പ്രദീപ്,ഷൈജു, നിധിൻ