ആലപ്പുഴ: ബൈപാസ് പൂർത്തീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആലപ്പുഴ ബീച്ചിൽ കടലിൽ ചാടി പ്രതിഷേധിക്കാനുളള സമരക്കാരുടെ നീക്കം കളക്ടർ തടഞ്ഞു. ജില്ലാ പൊലീസ് മേധാവി നൽകിയ വിവരത്തെത്തുടർന്ന് അപകട സാദ്ധ്യത കണക്കിലെടുത്താണ് ബൈപാസ് സമരസമിതി പ്രവർത്തകരെ തടഞ്ഞുകൊണ്ട് കളക്ടർ ഉത്തരവിറക്കിയത്.

ഇന്നു രാവിലെ ഏഴിനാണ് സമരം തീരുമാനിച്ചിരുന്നത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ് 30,33,34 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിക്ക് ആവശ്യമായ സഹായങ്ങൾ ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌.