ചേർത്തല: കണിച്ചുകുളങ്ങര ആൽത്തറക്കൂട്ടത്തിന്റെയും ചേർത്തല കിൻഡർ വിമെൻസ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽനടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ എസ്.കുറുപ്പ്,കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കൽ,ആൽത്തറ കൂട്ടം ജോയിന്റ് സെക്രട്ടറി സനോജ് എന്നിവർ സംസാരിച്ചു.കിൻഡർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും റോട്ടറി ഇന്നർവീൽ എക്സലൻസ് അവാർഡ് ജേതാവുമായ ഡോ.വത്സല പി.നായർ,ഡോ.മനോജ്,ഡോ.രജനി എന്നിവർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു.സ്ത്രികൾ ഉൾപ്പെടെ 300ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു.ആൽത്തറകൂട്ടത്തിന്റെ പ്രസിഡന്റ് സുധി പരമേശ്വരൻ,സെക്രട്ടറി അനീഷ് സനിതാലയം,സൈനു സിംസൺ,പ്രദീപ് പോത്തൻ തുടങ്ങിയവർ നേതൃത്വം നൽകി.